Sunday, September 27, 2009

യുവര്‍ അറ്റന്‍ഷന്‍ പ്ലീസ്‌!!!

എനിക്ക്‌ അത്യാവശ്യമായി നിങ്ങളുടെ സഹായം വേണം. സഹായമാണോ, ചോദിച്ചോ, ബട്ട്‌ ക്യാഷിന്റെ സഹായമാണെങ്കില്‍ ഔട്ട്‌ ഓഫ്‌ റേഞ്ചിലാ ഒന്നും കേള്‍ക്കാന്‍ വയ്യാ എന്ന് പറയരുത്‌... ക്യാഷിന്റെ സഹായം തന്നെയാണു..

എനിക്ക്‌ ഈയടുത്തയിട തോന്നിയ ഒരു ചെറിയ ആഗ്രഹമാണിത്‌. ആഗ്രഹം മറ്റൊന്നുമല്ല. ഒരു ചെറിയ ഹെലിക്കോപ്‌റ്റര്‍ വാങ്ങണം. ഇതിനായി ലോണിനു ബാങ്കുകളെ സമീപിച്ചപ്പോള്‍, ഒരു കൊടി തന്നിട്ട്‌ ഹിമാലയത്തില്‍ പോയി കൊടി നാട്ടിയിട്ട്‌ വരാനാണു പറഞ്ഞത്‌... പക്ഷെ എനിക്ക്‌ എന്റെ സുഹൃത്തുക്കളായി നിങ്ങള്‍ ഒക്കെ ഇങ്ങനെ വിശാലമായി കിടക്കുമ്പോള്‍, ഞാന്‍ എന്തിനാ വെറുതെ ഒരു ബാങ്ക്‌ ലോണ്‍ ഒക്കെ എടുത്ത്‌ നശിക്കുന്നത്‌???

ആന്ധ്രാ മുഖ്യമന്ത്രി ആയിരുന്ന വൈ.എസ്‌.ആര്‍ ഹെലിക്കോപ്റ്റര്‍ അപകടത്തില്‍ മരിച്ചപ്പോളാണു എനിക്കും സത്യത്തില്‍ ഒരു ഹെലിക്കോപ്‌റ്റര്‍ മേടിക്കാന്‍ മോഹം ഉദിച്ചത്‌..

പിന്നെ ചരിത്രം പഠിച്ചപ്പോള്‍ സന്‍ജയ്‌ ഗാന്ധി, പാക്കിസ്ഥാന്‍ പ്രസിഡണ്ട്‌ സിയാ ഉള്‍ ഹക്ക്‌, മാധവ റാവു സിന്ധ്യ, രാജേഷ്‌ പൈലറ്റ്‌, സിനിമാ നടി സൗന്ദര്യ മുതലായവര്‍ എല്ലാം മരിച്ചത്‌ ഹെലിക്കോപ്റ്റര്‍ അല്ലെങ്കില്‍ ചെറു വിമാന അപകടങ്ങളില്‍പ്പെട്ടാണു.

കാര്യങ്ങള്‍ ഇങ്ങനെയിരിക്കെ ഞാനും ഒരു ഹെലിക്കോപ്റ്റര്‍ വാങ്ങി, കേരളത്തിലെ നമ്മുടെ സ്വന്തം രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ക്ക്‌ അങ്ങോട്ടും, ഇങ്ങോട്ടും സഞ്ചരിക്കാന്‍ ഇതേല്‍ ഒരെണ്ണം മേടിച്ച്‌ കൊടുക്കാന്‍ തീരുമാനിച്ചത്‌ തെറ്റാണോ? ജീവനോടെ വന്നാല്‍ കാശ്‌ മേടിച്ച്‌ നമ്മള്‍ക്ക്‌ ലാവിഷാകാം. ഇനി ഈ ഹെലിക്കോപ്പ്റ്റര്‍ തകര്‍ന്നാല്‍ നമ്മുടെ നാടു എങ്കിലും രക്ഷപ്പെടുമല്ലോ???

പ്ലീസ്‌ നിങ്ങളുടെ ആത്മാര്‍ത്ഥമായ സഹായ സഹകരണങ്ങള്‍ പ്രതീക്ഷിച്ചു കൊണ്ട്‌...

സംഭാവനകള്‍ അയയ്ച്ചു തരേണ്ട വിലാസം.

സെനു ഈപ്പന്‍ തോമസ്‌,
A/C No:- Helicopter Refeif Fund.........................

Sunday, September 13, 2009

പുതുമുഖങ്ങളെ ആവശ്യമുണ്ട്‌.

അങ്ങനെ ഞാനും ഒരു തിരക്കഥാകൃത്താകാന്‍ പോകുന്നു. മലയാള സിനിമയിലെ ഒരു പ്രശസ്ത ബാനറില്‍ വരാന്‍ പോകുന്ന ഈ ചിത്രത്തില്‍ ധാരാളം പുതുമുഖങ്ങളെ ആവശ്യമുണ്ട്‌. അതെ, ധാരാളം പുതുമുഖങ്ങള്‍ക്ക്‌ അവസരം ഉള്ള ഈ ചിത്രത്തില്‍ സാമാന്യം ശരീരം ഉള്ളവര്‍ക്കും, തളര്‍ന്നു കിടക്കുന്നവര്‍ക്കും എല്ലാം അപേക്ഷിക്കാം. [നമ്മുടെ പ്രശസ്ത സംവിധായകന്‍ വിനയന്‍ ചെയ്ത അത്ഭുത ദ്വീപ്‌ പോലെ തന്നെ തികച്ചും വ്യത്യസ്തമായ ഒരു ചിത്രമാണു ഞങ്ങളും ചെയ്യുന്നത്‌.

ഗുണ്ടകളെ ചുറ്റി പറ്റി പറയുന്ന ഈ കഥയിലെ നായകനായി ഞങ്ങള്‍ മനസ്സില്‍ കണ്ടത്‌ നമ്മുടെ ഉണ്ട പക്രുവിനെയാണു. ഗിന്നസ്സ്‌ ബുക്കില്‍ കയറി പറ്റിയ ഉണ്ട പക്രുവിനു റേറ്റ്‌ കൂടുതലാകാമെന്ന കാരണത്താല്‍ അത്ര പൊക്കമുള്ള മറ്റൊരാളെ ഞങ്ങള്‍ തേടുന്നു. പിച്ച്‌ വാസുവെന്ന ഈ കഥാപാത്രം മലയാള സിനിമാ ചരിത്രത്തില്‍ ഒരു ഇതിഹാസമായിരിക്കുമെന്നതിനു യാതൊരു സംശയവുമില്ല.നാടോടിയായി വന്ന്, ഭിക്ഷാടകനായി, തുടര്‍ന്ന് സര്‍ക്കസും മറ്റ്‌ അല്ലറ ചില്ലറ തോന്ന്യാസങ്ങളുമായി നടക്കവേ, വളരെ യാദ്ദ്രശ്ച്ചികമായി ഒരു ഗുണ്ടാ തലവനെ ഒറ്റക്ക്‌ പിച്ചി കൊല്ലുന്നതോടെ പിച്ച്‌ വാസു പിന്നെ ഗുണ്ടയായി മാറുന്നു. വലുപ്പമല്ല മറിച്ച്‌ മനസ്സാണു വലുത്‌ എന്ന് ജനത്തോടെ ചങ്കൂറ്റത്തോടെ വിളിച്ച്‌ പറയുകയാണു ചങ്കിന്റെ അത്രയുമുള്ള നമ്മുടെ നായകന്‍.

തന്റെ ഗുണ്ടാ സംഘത്തില്‍ പെട്ട, അരയ്ക്ക്‌ താഴോട്ട്‌ തളര്‍ന്ന് കിടക്കുന്ന മറ്റൊരു ഗുണ്ടയുടെ വേഷം അഭിനയിക്കാനും ആളിനെ ആവശ്യമുണ്ട്‌. പിച്ച്‌ വാസുവും, തളര്‍ന്ന് കിടക്കുന്ന ഗുണ്ടയും തമ്മിലുള്ള ആത്മബന്ധം ഏതൊരു പ്രേക്ഷകന്റെയും കരളലിയിക്കുന്നതായിരിക്കും. പിച്ച്‌ വാസുവിന്റെ ഗുണ്ടാ സംഘത്തെ കീഴടക്കാന്‍ വരുന്ന സിറ്റി പോലീസ്‌ കമ്മീഷണറായി വരുന്നത്‌ അമിതാബ്‌ ബച്ചന്റെ സൈസും, ബോഡിയും ഒക്കെ ഉള്ള ഒരു പുതുമുഖ ഹിന്ദി നടനാണു. പക്ഷെ സിറ്റി പോലീസ്‌ കമ്മീഷനറുടെ ഒരു തന്ത്രവും പിച്ച്‌ വാസുവിനെയും, സംഘത്തെയും കീഴ്‌പ്പെടുത്താനാവുന്നില്ല. ഒടുക്കം പിച്ച്‌ വാസുവിന്റെ സ്ഥിരം നമ്പറായ പിച്ചില്‍ തന്നെ കമ്മീഷണറും കൊല്ലപ്പെടുന്നതോടെ കഥയില്‍ റ്റ്വിസ്റ്റ്‌ ഉണ്ടാകുന്നു. കാഴ്ച്ചക്കാരന്റെ ഞരമ്പുകളെ ത്രസിപ്പിക്കുന്ന സംഘട്ടനങ്ങള്‍, തട്ടികൊണ്ട്‌ പോക്കല്‍, പീഡനങ്ങള്‍ അങ്ങനെ എല്ലാത്തരം പ്രേക്ഷകനെയും ആകര്‍ഷിക്കുന്ന ഒരു മുഴു നീള സസ്‌പെന്‍സ്‌ ത്രില്ലറായിരിക്കും ഈ ചിത്രം.

അഭ്യന്തര മന്ത്രി, മുഖ്യ മന്ത്രി, രാഷ്ട്രീയക്കാര്‍ പിന്നെ നൂറില്‍ പരം വിവിധയിനം ഗുണ്ടകള്‍, പിച്ച്‌ വാസുവിന്റെ കാമുകി, കാമുകിയുടെ കൂട്ടുകാരികള്‍ ഇങ്ങനെ പുതുമുഖങ്ങള്‍ക്ക്‌ വന്‍ പ്രാധാന്യം നല്‍കുന്ന ഈ ചിത്രം വരുന്ന ക്രിസ്തുമസ്സിനു തിയേറ്ററുകളില്‍ എത്തിക്കാനാണു ഞങ്ങളുടെ ശ്രമം.

ഈ ചിത്രത്തില്‍ അഭിനയിക്കാന്‍ താത്‌പര്യമുള്ളവര്‍ ക്വട്ടേഷനും, "ഒരു ഫുള്‍"- സൈസ്‌ ഫോട്ടൊ മുതലായവ സഹിതം എത്രയും പെട്ടെന്ന് ഞങ്ങളെ സമീപിക്കുക.