പണ്ട് നമ്മുടെ പ്രധാനമന്ത്രി മന്മോഹന്‍ സിംഗ്, കേരളത്തില്‍ വന്നപ്പോള്‍ നമ്മുടെ കേരള പോലിസിന്റെ "നിസ്സാര പ്രശനങ്ങള്‍" കൊണ്ട് എസ്ക്കോര്‍ട്ട് വാഹനങ്ങള്‍ ഒന്ന് വഴി തെറ്റി പോയി. ഓഹ് !!! അന്ന് എന്തോരം കോലാഹലങ്ങളാ കോണ്‍ഗ്രസ്സുകാരും, ബി.ജെ.പിയും പിന്നെ കണ്ട ലൊട്ട് ലൊടുക്ക് പാര്‍ട്ടികാരും ഉണ്ടാക്കിയത്. ആഭ്യന്തര മന്ത്രി രാജി വെയ്ക്കണം, ഡി.ജി.പി ഒഴിയണം, മുഖ്യമന്ത്രി രാജി വെയ്ക്കണം..അങ്ങനെ എന്തെല്ലാം.
പക്ഷെ ഇന്നലെ പഴയ് തെറ്റുകള്‍ പരിഹരിച്ച്, എല്ലാവരുടെയും വായ അടച്ചു കൊണ്ട് പോലീസ് കര്‍മ്മ നിരതരായി. ഓം പ്രകാശിനെയും, രാജേഷിനെയും തമിഴ്‌നാട്ടില്‍ നിന്നും, വന്‍ സുരക്ഷാ ക്രമീകരണങ്ങളോടെ..ഒറ്റ പത്രക്കാര്‍ക്ക് ഫോട്ടൊ പോലും എടുക്കാന്‍ അവസരം കൊടുക്കാതെ, ഗുണ്ടാ തലവന്മാര്‍ക്ക് ആരും മണി കെട്ടാതെ നേരെ പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ കയറ്റിയിട്ടും പോലീസ് വിശ്രമിച്ചില്ല.
ഇന്ന് വഞ്ചിയൂര്‍ കോടതിയില്‍ പോലീസ്കാര്‍ മനുഷ്യ ചങ്ങല ഡിഫി സ്റ്റയിലില്‍ പിടിച്ച് ഗുണ്ടകള്‍ക്ക് പത്രക്കാരില്‍ നിന്നും ഫോട്ടോഗ്രാഫേഴ്സില്‍ നിന്നും രക്ഷിക്കാന്‍ മാക്സിമം ശ്രമിച്ചു. പക്ഷെ കാര്‍ഗില്‍ ഭൂമിയില്‍ പോലും നുഴഞ്ഞു കയറാന്‍ കഴിവുള്ള പത്രക്കാര്‍ നുഴഞ്ഞ് കയ്യറി ഫോട്ടോ എടുത്തുവെന്നത് മറ്റൊരു സത്യം. ക്യാമറാ ഫ്ലാഷിന്റെ ലയിറ്റ്, ചൂട് എന്നിവ ഗ്ലാമര്‍ നഷ്ടപ്പെടുത്തുമെന്ന പൊതു തത്വം മനസ്സിലായതു കൊണ്ടാണു പോലീസുകാര്‍ ഇപ്രകാരം പെരുമാറിയത്. തികച്ചും മാനുഷിക പരിഗണന മാത്രം. ഇനി ആര്‍ക്കെങ്കിലും, എന്തെങ്കിലും പറയാനുണ്ടോ?
മമ്മൂട്ടി രൗദ്രം സിനിമയില്‍ പറയുമ്പോലെ:-
ഇതാകണമെടാ പോലീസ്..ഇങ്ങനെയാവണമെടാ പോലീസ്.